എം പത്മകുമാർ സംവിധാനം ചെയ്യുന്ന എന്ന മമ്മൂട്ടി നായകനായുള്ള ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. എം ജയചന്ദ്രൻ ആണ് ഗാനങ്ങൾ ഒരുക്കുന്നത്.
ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അർജുന്റെ പിതാവായ അല്ലു അരവിന്ദ് ആണ്.അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിം ഡിസ്ട്രിബ്യുടേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.മുന്നൂറോളം ചിത്രങ്ങൾ വിതരണം ചെയ്ത അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കിൽ വലിയ റിലീസ് കാണുമെന്ന് ഉറപ്പായി
ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബർ 21ൽ നിന്നും മാറ്റി വെച്ചു എന്ന് റിപ്പോർട്ടുകളുണ്ട്.വി എഫ് എക്സ് വർക്കുകൾ പൂർത്തിയാകാത്തതിനാൽ ആണ് ചിത്രം നീട്ടിയെത് എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിലേക്ക് ചിത്രം നീട്ടി എന്നാണ് അനൗദ്യോഗിക പ്രഖ്യാപനം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല മമ്മൂട്ടി ആരാധകരും നിരാശ പ്രകടമാക്കുന്നുണ്ട്.ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ ആഘോഷ പരിപാടികൾ തന്നെ അവർ ഒരുക്കിയിരുന്നു. എന്തായാലും ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Early reports says @mammukka 's magnum opus #Mamangam release will be pushed from Nov 21st to December for some unknown reasons. Official statement from the team awaited. pic.twitter.com/mRdGOrS8CK
— Forum Keralam (FK) (@Forumkeralam1) November 8, 2019
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.