മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്ത്, യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ‘തുറമുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
ബിജു മേനോൻ, നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവരും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ്.
2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
പൂർണിമ ഇന്ദ്രജിത്ത് സജീവ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ നൽകുന്ന മറ്റൊരു സന്തോഷവാർത്ത.ആഷിക് അബു ഒരുക്കുന്ന വൈറസിലും മുഴുനീള കഥാപാത്രമായിട്ടാണ് പൂർണിമ പ്രത്യക്ഷപ്പെടുന്നത്.തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മയുടെ വേഷത്തിലാകും പൂർണിമ എത്തുന്നത് എന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.മറ്റൊരു പ്രത്യേകത പൂര്‍ണിമ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് സിനിമകളിലും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ഉണ്ടെന്നുള്ളതാണ്.