അഭിനേത്രി, എഴുത്തുകാരി, ഗായിക, പെയിന്റർ എന്നിങ്ങനെ സകല മേഖലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സുചിത്ര കൃഷ്ണമൂർത്തി. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഫോൺ സെക്സ് ആവശ്യപ്പെട്ട് മെസ്സേജ് അയച്ച ആളെ സമൂഹത്തിന് മുൻപിൽ തുറന്ന് കാട്ടി പരാതിപ്പെട്ടിരിക്കുകയാണ് അവർ. മുംബൈ പോലീസിനെ ടാഗ് ചെയ്ത ട്വീറ്റിന് ഉടൻ തന്നെ മറുപടിയുമായി അവരും എത്തിയിരിക്കുകയാണ്.
When someone claims to work on National Prime Prevention council & harasses women this way @MahaCyber1 @MumbaiPolice pls take note. This message was sent to me on @facebook ! pic.twitter.com/KJ0OfUUqNy
— Suchitra Krishnamoorthi (@suchitrak) July 24, 2019
വേഗത്തിൽ നടപടി എടുത്ത പൊലീസിന് സുചിത്ര നന്ദിയും അറിയിച്ചിട്ടുണ്ട്. ജയറാം നായകനായി 1991ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം കിലുക്കാംപെട്ടിയിലെ നായികയായി അഭിനയിച്ചിട്ടുള്ള ആളാണ് സുചിത്ര കൃഷ്ണമൂർത്തി. സൂപ്പർഹിറ്റ് ഗാനം പച്ചക്കറിക്കായ തട്ടിൽ എന്ന ഗാനം ഈ ചിത്രത്തിലെയാണ്.
Thank u @MumbaiPolice 🙏 https://t.co/EZESq5M7lC
— Suchitra Krishnamoorthi (@suchitrak) July 24, 2019