സെറ്റും മുണ്ടും ഉടുത്ത് സുന്ദരിയായി നടി രശ്മി സോമൻ. ഫേസ്ബുക്കിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട് മിനിസ്ക്രീൻ താരം തന്റെ സെറ്റ് – മുണ്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മിനിസ്ക്രീനിൽ സജീവമായിരുന്ന രശ്മി സോമൻ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
ചുവപ്പ് ബ്ലൗസിനൊപ്പമാണ് സെറ്റും മുണ്ടും ധരിച്ചിരിക്കുന്നത്. ചെറിയ ചുവന്ന കരയാണ് സെറ്റിനും മുണ്ടിനുമുള്ളത്. കൂടാതെ, മനോഹരമായ ഹാൻഡ് പെയിന്റിംഗ് സെറ്റും മുണ്ടും മനോഹരമാക്കിയിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് രശ്മി സോമൻ. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ സീരിയലുകളിലും മറ്റും സജീവമാണ് താരം.
നാടൻ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ടുമായി രശ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഈ ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്ക് നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് രശ്മി സോമന്. അക്കരപ്പച്ച. അക്ഷയപാത്രം, മന്ത്രകോടി തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളെ താരത്തിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്തവയാണ്. കാര്‍ത്തികദീപം പരമ്പരയിലാണ് രശ്മി ഇപ്പോള്‍ അഭിനയിക്കുന്നത്.