സീരിയല്‍, സിനിമ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രശ്മി ബോബന്. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സീരിയല്‍ മേഖലയില്‍ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ഇരുപതു വര്‍ഷം മുന്‍പ് ആണ് താരത്തിന് അഭിനയ മോഹം വന്നത്. അന്ന് ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു.
താരത്തിന്റെ ഭര്‍ത്താവ് ബോബന് സാമുവല്‍ ഒരു സംവിധായകനാണ് റോമന്‍സ്, ജനപ്രിയന് പോലെയുള്ള ചിത്രങ്ങള്‍ ഒരുക്കിയത് അദ്ദേഹമാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഈ അടുത്തിടെ താരം നല്കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുന്നത്. തന്റെ ശരീര പ്രകൃതി കൊണ്ട് വളരെയധികം കളിയാക്കലുകള്‍ ചെറുപ്പം മുതല്‍ നേരിട്ടിരുന്നു എന്നും വലിയ ശരീരപ്രകൃതിയുള്ള ആളായതിനാല്‍ ചില പൊതു സ്ഥലങ്ങളില്‍ വച്ചു പോലും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രശ്മി അഭിമുഖത്തില്‍ പറയുന്നു. ചെറുപ്പം മുതലെ തനിക്ക് അമിത വണ്ണമുണ്ടായിരുന്നു.
ചെറുപ്പ ക്കാലത്ത് ഒരു കല്യാണത്തിന് പോയപ്പോള്‍ വലിയ ആഗ്രഹത്താല്‍ സാരി ഉടുത്ത് പോയ് എന്നും വലിയ എക്സൈറ്റഡ് ആയാണ് അന്ന് പോയത്. അന്ന് തനിക്ക് പതിനേഴോ പതിനെട്ടോ വയസ്സുണ്ടാകും. അപ്പോള്‍ കല്യാണസ്ഥലത്ത് വച്ച് ഒരു സ്ത്രീ പറഞ്ഞു, ഇവളെ കണ്ടാല്‍ ഒന്നു പെറ്റ പെണ്ണിനെപ്പോലെയുണ്ടല്ലോ എന്ന് പറയുകയും അത് കേട്ടപ്പോള്‍ വലിയ സങ്കടമായി എന്നും താരം തുറന്ന് പറഞ്ഞു.