തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരിയാണ് രശ്മിക മന്ദാന. ബോളിവുഡ് സിനിമയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന രശ്മിക പുതിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. റേഞ്ച് റോവര്‍ സ്പോട്ടാണ് രശ്മിക മന്ദാന സ്വന്തമാക്കിയ പുതിയ അതിഥി.
ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുന്ന എസ്.യു.വികളിലെ കരുത്തനായ റേഞ്ച് റോവര്‍ സ്പോട്ട് സ്വന്തമാക്കിയ ശേഷം താരം സന്തോഷം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെയും അറിയിച്ചു. 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് ഈ ആഡംബര വാഹനത്തിന്റ വില. ബ്ലാക്ക് നിറത്തിലുള്ള വാഹനം അതീവ സ്റ്റൈലിഷ് ലുക്കിലാണ് പുറത്തിറക്കിയത്. വാഹനം സ്വന്തമാക്കിയെന്ന് അറിയിച്ചെങ്കിലും
രശ്മിക ഇത് ഏത് വേരിയന്റാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വാഹനം സ്വന്തമാക്കിയ ശേഷം താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ് :
തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഇതു വരെ എത്തുമെന്ന് പ്രതീക്ഷിച്ചതല്ല, പക്ഷെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണിത് അതിനാല്‍ യാത്രകള്‍ ഇഷ്ടപ്പെടുന്ന താരം എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്നും രശ്മിക കുറിച്ചു.