ഊഴം, ജോമോന്റെ സുവിശേഷങ്ങൾ, എന്നി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. താരം പങ്കു വെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വളരെ വ്യത്യസ്തമായ രീതിയിൽ അതിരാവിലെ യോഗയും ഡാൻസും പ്രാക്ടീസ് ചെയ്യുന്ന രസ്നയെയാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. യോഗയാണോ ഡാൻസ് ആണോ എന്നാണ് വീഡിയോ കണ്ട ആരാധകരുടെ സംശയം എന്താണെങ്കിലും രസ്നയുടെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.