നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷൻ നൽകി എന്ന വാർത്ത അവിശ്വസനീയമാണെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.താൻ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങൾക്ക് ഒന്നര പൈസപോലും ചിലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെയും ശ്രീനിവാസന് വിമര്‍ശനം ഉന്നയിച്ചു. തുല്യവേതനം എന്ന ആവശ്യം നടപ്പാക്കണമെന്നും സിനിമാരംഗത്ത് സ്ത്രീകൾക്കെതിരായ ചൂഷണം അവസാനിപ്പിക്കണം എന്നുമുള്ള ഡബ്യുസിസിയുടെ ആവശ്യത്തെ ശ്രീനിവാസന് വിമര്‍ശിച്ചു.
ഡബ്ല്യു സി സി യുടെ ആവശ്യം എന്തിനാണ് എന്നിതുവരെ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞ ശ്രീനിവാസൻ സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല എന്നും അഭിപ്രായപ്പെട്ടു.ശ്രീനിവാസന്റെ അഭിപ്രായത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് ഡബ്ല്യുസിസി അംഗമായ രേവതി.തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റില്‍ കുറിച്ചു.ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ അത് അടുത്ത തലമുറയിൽ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും രേവതി ട്വിറ്ററിൽ കുറിച്ചു.