ലോക്ക് ഡൗൺ കാലമായതോടെ സിനിമകളെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസിന് ഉള്ള ശ്രമത്തിലാണ്. ഡിജിറ്റൽ റിലീസിൽ വമ്പൻ വിപ്ലവമൊരുക്കിയിരിക്കുകയാണ് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. പോൺ സ്റ്റാർ മിയ മാൽക്കോവയെ നായികയാക്കി രാംഗോപാൽ വർമ്മ ഒരുക്കിയ ക്ലൈമാക്സ് കഴിഞ്ഞ ദിവസമാണ് രാംഗോപാൽ വർമയുടെ വെബ്സൈറ്റ് ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴി ഓൺലൈൻ റിലീസ് നടത്തിയത്. ഒരാളിൽ നിന്നും 100 രൂപ വെച്ചാണ് സിനിമ കാണുന്നതിന് ഈടാക്കിയത്. ആദ്യദിനം 2.75 കോടി രൂപ ചിത്രം ആദ്യദിനം നേടിയെന്നാണ് സംവിധായകൻ പറയുന്നത്.
ക്ലൈമാക്സിന്റെ വിജയത്തോടെ അടുത്ത ചിത്രവുമായി രാംഗോപാൽ വർമ എത്തിയിരിക്കുകയാണ്. നേക്കഡ് എന്ന ചിത്രത്തിന്റെ ട്രെയ്ലറും പുറത്തിറങ്ങിയിട്ടുണ്ട്. നേക്കഡ് കാണുവാൻ 200 രൂപ വെച്ച് ഒരാൾക്ക് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന്റെ കാരണമായി രാംഗോപാൽ വർമ്മ പറയുന്നത് ഇപ്രകാരമാണ്. “നേക്കഡിന് ക്ലൈമാക്സിനേക്കാൾ 100 രൂപ കൂടുതൽ വാങ്ങുന്നത് വിദേശ വനിതകളേക്കാൾ ഭാരതീയ വനിതകൾക്ക് ഞാൻ വില കൊടുക്കുന്നത് കൊണ്ടാണ്.” നേക്കഡ് എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് അറിയിച്ചിട്ടില്ലെങ്കിലും ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അറിയുവാൻ കഴിയുന്നത്.
Eroticism is when she is not showing but the camera is seeing #NNN https://t.co/BJMbbSHl81 pic.twitter.com/1Hkb1p76ef
— Ram Gopal Varma (@RGVzoomin) June 10, 2020