പുൽവാമ ആക്രമണത്തെ തുടർന്ന് വഷളായ ഇന്ത്യ – പാകിസ്ഥാൻ ബന്ധത്തിൽ അവിടുത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് തുറന്ന യുദ്ധത്തിലാണ് സംവിധായകനും നിർമാതാവുമായ റാം ഗോപാൽ വർമ്മ. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇമ്രാൻ ഖാനെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് RGV. അതിൽ ഏറ്റവും രസകരമായ ഒന്ന് ഇങ്ങനെയാണ്. ഡിയർ പ്രൈം മിനിസ്റ്റർ ഇമ്രാൻ ഖാൻ, സംസാരിച്ചു പ്രശ്നങ്ങൾ തീർക്കുവാൻ സാധിക്കുമായിരുന്നെങ്കിൽ താൻ മൂന്ന് പ്രാവശ്യം വിവാഹം കഴിക്കേണ്ട ആവശ്യമില്ലായിരുന്നു…! 1995ൽ ജെമിമ ഗോൾഡ്സ്മിത്തിനെ വിവാഹം കഴിച്ച ഇമ്രാൻ ഖാൻ 2004ൽ അവരുമായി പിരിയുകയും 2015ൽ രെഹം ഖാനെ വിവാഹം കഴിക്കുകയും ചെയ്തു. വെറും 9 മാസം നീണ്ടുനിന്ന ആ ദാമ്പത്യത്തിന് ശേഷം 2018ൽ ബുഷ്റ മനേകയെ ഇമ്രാൻ ഖാൻ വിവാഹം കഴിച്ചു. ശരിയാണ്…! സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ ആയിരുന്നെങ്കിൽ 3 എണ്ണത്തെ കെട്ടെണ്ടായിരുന്നു.