തീയറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യുന്നുവോ? എങ്കിലിതാ ലോകത്തിലെ ആദ്യ ഓൺലൈൻ തീയറ്ററായ ശ്രേയസ് ETയുടെ Any Time Theatre (ATT) ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും വിരൽത്തുമ്പിൽ. റാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ഇറോട്ടിക് ത്രില്ലറായ നേക്കഡ് നാളെ വൈകിട്ട് 9 മണിക്ക് ശ്രേയസ് ETയിലൂടെ റിലീസ് ചെയ്യുന്നു. 200 രൂപയാണ് ഒരു തവണ സിനിമ കാണുന്നതിന് ഈടാക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം 5 ഭാഷകളിൽ ഈ പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ടാമത്തെ ട്രെയ്ലറും തരംഗമായിരിക്കുകയാണ്.
ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം മാറ്റിക്കുറിച്ച ശ്രേയസ് ETയിലൂടെ ആദ്യമായി റിലീസിനെത്തിയത് രാംഗോപാൽ വർമ ഒരുക്കിയ ക്ലൈമാക്സ് എന്ന ചിത്രമാണ്. ചലച്ചിത്രപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 50,000 വ്യൂസ് മാത്രം പ്രതീക്ഷിച്ചിരുന്നിടത്ത് 2,75,000 പേർ ലോഗിൻ ചെയ്യുകയും റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 1,68,596 പെയ്ഡ് വ്യൂസും ലഭിക്കുകയുണ്ടായി. 2,89,565 പെയ്ഡ് വ്യൂസാണ് ചിത്രത്തിന് ആകെ ലഭിച്ചത്.