മുന്നൂറ്റമ്പതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ച ലാലേട്ടൻ മലയാളികൾക്ക് എന്നും ഒരു ആവേശമാണ്, വികാരമാണ്. അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലെയും ഡയലോഗുകളും രംഗങ്ങളുമെല്ലാം പലർക്കും കാണാപ്പാഠമാണ്. എന്നാൽ ഇതാ ഒരു വിരുതൻ ഞെട്ടിച്ചിരിക്കുന്നത് മറ്റൊരു രീതിയിലാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലാലേട്ടൻ അവസാനം മുഖം കാണിച്ച ആദി വരെയുള്ള ചിത്രങ്ങളുടെ പേരുകൾ അതെ ഓർഡറിൽ മൂന്ന് മിനിറ്റ് കൊണ്ട് പറഞ്ഞിരിക്കുകയാണ് പൊന്നാനി സ്വദേശി റിജേഷ്. ലാലേട്ടനെ പോലും അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ ലാലേട്ടന്റെ തന്നെ മുന്നിൽ വെച്ചാണ് തന്റെ കഴിവ് ലോകത്തിന് തുറന്നു കാണിച്ചത്.