സിനിമ മേഖലയിൽ തനിക്കുണ്ടായ ഗ്യാപ്പിനെ പറ്റി തുറന്നു പറയുകയാണ് നടി റിമ കല്ലിങ്കൽ.അതിന്റെ പ്രധാന കാരണമായി താരം എടുത്തു പറയുന്നത് താരത്തിന്റെ വിവാഹവും സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചതുമാണ്.വിവാഹ ശേഷം താരങ്ങൾ അഭിനയ രംഗത്തുനിന്നും വിട്ടു നിൽക്കുന്നത് സർവ സാധാരണമാണ്.സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ സൈഡ് ഇഫക്ടും സിനിമ മേഖലയിൽ തനിക്കുണ്ടായ ഗ്യാപ്പിന് കാരണമായെന്ന് നടി പറഞ്ഞു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കേരളജനതയെ കരിദിനങ്ങളിൽ ആഴ്ത്തിയ നിപ്പയുടെ കഥ പറയുന്ന വൈറസ് ആണ് .ചിത്രം റീലീസ് ചെയ്യുന്നതിന് തലേന്ന് ഒരു വില്ലനെ പോലെ വീണ്ടും നിപ കടന്നുവന്നപ്പോള്‍ അത് സിനിമയുടെ പ്രൊമോഷന് വേണ്ടി തയ്യാറാക്കിയ കഥകളാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ വൈറസ് ഞങ്ങളുടെ മാത്രം സിനിമയല്ല, ആ രോഗം കടന്നുവന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും അവരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സിനിമായാണെന്നും റിമ പറയുന്നു.അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും പത്തു മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് വൈറസ് എന്നും താരം പറയുന്നു.