കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക് ഔട്ടിൽ സജീവമായി നടി റിമ കല്ലിങ്കൽ. ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിനു ശേഷം ജിമ്മിൽ വർക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശരീരത്തെ ശ്രദ്ധിക്കണമെന്ന സന്ദേശം വ്യക്തമാക്കുന്ന ഒരു ചെറിയ അടിക്കുറിപ്പോടു കൂടിയാണ് വർക് ഔട്ട് ചിത്രങ്ങൾ റിമ പങ്കുവെച്ചിരിക്കുന്നത്. ശരീരം പറയുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കണമെന്നും റിമ കുറിക്കുന്നു.
സോഷ്യൽ മീഡിയയിൽ വർക് ഔട്ട് ചിത്രം പങ്കുവെച്ചു കൊണ്ട് റിമ കല്ലിങ്കൽ കുറിച്ചത് ഇങ്ങനെ, ‘ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിന് ശേഷം വീണ്ടും വർക് ഔട്ടിലേക്ക്. വർക് ഔട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. എന്നാൽ, ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയും. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക.’- റിമ കുറിച്ചു
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ ബിഗ് സ്ക്രീനിൽ തന്റെ സാന്നിധ്യം അറിയിച്ചത്. നടിയെന്നതിനൊപ്പം നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് കഴിഞ്ഞു. റിമയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആണ്.
View this post on Instagram