ആക്ടിവിസ്റ്റ് എന്ന നിലയിലും ബോൾഡ് കഥാപാത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. നർത്തകി കൂടിയായ റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് റിമയുടെ പുതിയ ഫോട്ടോഷൂട്ടാണ്.
ഷാഫി ഷക്കീറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബ്ലാക്ക് ഡ്രെസ്സിൽ ബോൾഡ് ലുക്കിലാണ് റിമ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്മിജിയാണ് സ്റ്റൈലിംഗ്.