മലയാള സിനിമാലോകത്ത് അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് പൂര്‍ണിമ ഇന്ദ്രജിത്തും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും പാര്‍വ്വതിയും. ഇവരെല്ലാവരും ഒത്തുകൂടിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്. ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരണ്‍ കൊച്ചിയില്‍ എത്തിയതിന്റെ ഭാഗമായിട്ടാണ് നാല്‍വര്‍ സംഘം ഒത്തുകൂടിയത്. കളിചിരികളും തമാശകളും ഒക്കെയായി കൂടിച്ചേരല്‍ മറക്കാന്‍ പറ്റാത്ത ദിവസമാക്കി മാറ്റിയെന്ന് പുറത്തുവന്ന ഫൊട്ടോകളില്നിന്നും വ്യക്തം. ഏതോ റിസോര്‍ട്ടിലാണ് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.