തന്റെ തമിഴ് ചിത്രത്തിലെ ലുക്ക് പങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ‘ചിത്തിരെ സെവ്വാനം’ എന്ന പുതിയ തമിഴ് ചിത്രത്തിലെ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ‘പൊലീസ് ലുക്ക്’ പങ്കുവെച്ച നടി താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത വേഷമാണ് ഇതെന്ന് വ്യക്തമാക്കുകയും ചെയ്തു. സീ 5ൽ ചിത്രം പ്രദർശനം ആരംഭിച്ചു.
കൊറിയോഗ്രഫർ സ്റ്റണ്ട് സിൽവയാണ് ‘ചിത്തിരെ സെവ്വാനം’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് റിമ എത്തുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജാ കണ്ണൻ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്.
ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കിയ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ഭീമന്റെ വഴിയുടെ നിർമാതാക്കളിൽ ഒരാളാണ് റിമ കല്ലിങ്കൽ. ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.
View this post on Instagram