ബോൾഡ് കഥാപാത്രങ്ങളിലൂടെയും ആക്ടിവിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. നർത്തകി കൂടിയായ റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്. ജീവൻ എടുക്കുന്ന കോവിഡ് വൈറസ് നിരത്തിയ വെല്ലുവിളികൾക്കിടയിലും പുഞ്ചിരിക്കാൻ കാരണം കണ്ടെത്തുന്നവരെ ആദരിച്ചു കൊണ്ടാണ് റിമ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആ റാബിറ്റ് ടീത്ത് മിസ് ചെയ്യുന്നുവെന്ന ഒരു കമന്റിന് റിമ രണ്ടു ഇമോജി മറുപടിയായിട്ടും നൽകിയിട്ടുണ്ട്. മാസ്ക്ക് കൊടുക്കുന്നുവോ പറയുന്ന ക്യാഷ് തരാം എന്നാണ് മറ്റൊരു കമന്റ്. മീശ മാധവൻ എന്നും ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്.