ആക്ടിവിസ്റ്റ് എന്ന നിലയിലും ബോൾഡ് കഥാപാത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. നർത്തകി കൂടിയായ റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്. സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
ലോക സൈക്കിൾ ദിനത്തിലാണ് പഴയ ഓർമ്മകൾ നടി പങ്ക് വെച്ചിരിക്കുന്നത്. സഹോദരന്മാരുടെ സൈക്കിളുകൾ പങ്ക് വെക്കുന്നത് മുതൽ സ്വന്തം സൈക്കിളിനായുള്ള വഴക്കിടൽ വരെയും ആവശ്യമില്ലാത്ത ഗിയർ സൈക്ലിങ്ങിന് വാങ്ങുന്നത് വരെയും അത് ഉപയോഗിക്കാത്തതും എല്ലാം കഴിഞ്ഞ് താൻ ഏറെ മുന്നോട്ട് വന്നുവെന്നാണ് റിമ കുറിച്ചത്.
View this post on Instagram