സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നടി റിമ കല്ലിങ്കലിന്റെ നൃത്തം. ലോകപ്രശസ്ത സാഹിത്യകാരിയായ മായാ എയ്ഞ്ചലവിന്റെ വരികള്‍ക്കാണ് റിമ മനോഹരമായി നൃത്തം ചെയ്തത്. കടല്‍ തീരത്തും പാറക്കെട്ടുകള്‍ക്കും തീയേറ്ററിലും കൂടി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ലോകമെമ്പാടും വൈറല്‍ ആയതു.സാഹിത്യകാരിക്കുള്ള ആദരവായാണ് ഈ നൃത്ത വീഡിയോ എന്നാണ് താരം പറയുന്നത്.
സാഹിത്യകാരിയുടെ വരികള്‍ക്ക് ലാമിയാണ് മനോഹരമായി സംഗീതം നല്‍കിയിരിക്കുന്നത്. പ്രതീഷ് രാംദാസിന്റെ സംവിധാനത്തില്‍ ചെയ്ത നൃത്തച്ചുവടുകളുടെ മനോഹര ഫ്രെയിം ഒപ്പിയെടുത്തതു പ്രശസ്ത ക്യാമറമാന് ജിസ് ജോണ്‍ ആണ്. സുഹൈല്‍ ബക്കറാണ് എഡിറ്റിംഗ്.
റിമയുടെ തന്നെ ഡാന്‍സ് അക്കാദമി ആയ മാമാങ്കത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഈ വീഡിയോ താരം പ്രേക്ഷകരുടെ മുമ്പിലേക്കെത്തിയത്. റൈസ് എന്ന പേരിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്