നടി കങ്കണ റണൗട്ടിന്റെ അക്കൗണ്ട് പൂട്ടിയ നടപടിയില്‍ പ്രതികരിച്ച് നടി റിമകല്ലിങ്കല്‍. അക്കൗണ്ട് പൂട്ടിയതിനെ ‘റണ്‍ ഔട്ട്’ എന്ന് വിശേഷിപ്പിച്ച റിമ, പക്ഷേ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് റിമ ഇങ്ങനെ പറഞ്ഞത്. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്കിയ മറുപടി.
ഈ മറുപടി തന്റെ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തു കൊണ്ട് ഇത്തരം നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന് നടി സ്റ്റോറിയില്‍ എഴുതി. ഒപ്പം ഇങ്ങനെയും കുറിച്ചു. ‘കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പ്പുകളുണ്ട്. നമുക്കാര്ക്കെതിരെയും ഇതേ നടപടികളുണ്ടാകാം.’-