നമ്മൾ ഏവരും ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് റിമി ടോമി. ഒരു ഗായിക, നടി, അതിലുപരി മികച്ചൊരു അവതാരക എന്നീ നിലകളിൽ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച ആളാണ് റിമി ടോമി. ഒരു കുസൃതികാരിയായി നമ്മെ എപ്പോഴും രസിപ്പിക്കാറുള്ള റിമി ഇപ്പോൾ രൂപത്തിലും ഭാവത്തിലും ആൾ ആകെ മാറി കഴിഞ്ഞു. അതിന്റെ രഹസ്യം തുറന്ന് പറഞ്ഞുകൊണ്ട് താരം പങ്ക് വെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്..
അതിൽ താരം പറയുന്നത് ഇന്ന് കാണുന്ന ഈ ശരീര സൗന്ദര്യം കിട്ടാൻ താൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, വെറും ഡയറ്റുകൊണ്ട്മാത്രം നമുക്ക് സ്ലിം ആകാൻ സാധിക്കില്ല അതിനു അത്യാവിഷമായി എക്സസൈസ് വളരെ അത്യാവശ്യമെന്നാണ് റിമി പറയുന്നത്.. അതിനു തനിക്ക് പ്രചോദനമായ ആൾ നടി ഭാവന ആണെന്നും അവൾ പണ്ട് മുതലേ എന്നോട് പറയും നീ ഇങ്ങനെ ഗുണ്ട് മണിയായി ഇരുന്നാൽ പോരാ മെലിയണം വണ്ണം കുറക്കണം അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ ശെരിക്കും അവളുടെ വാക്കുകളാണ് എനിക്ക് ഊർജം തന്നതെന്നു റിമി തുറന്ന് പറയുന്നു.
ഇപ്പോഴും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് എന്നും വിളിക്കും സംസാരിക്കും, അപ്പോഴും ഞങ്ങൾ കൂടുതലും സംസാരിക്കാറു വർക്ക് ഔട്ടിനെ കുറിച്ചുതന്നെയാണെന്നാണ് റിമി പറയുന്നത്.. ഏതായാലും താരത്തിന്റെ ഇപ്പോഴത്തെ ശരീര സൗന്ദര്യം എടുത്ത് പറയണ്ട ഒന്നുതന്നെയാണ്… റിമിയുടെ ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്…