സായി പല്ലവി – ധനുഷ് കോമ്പോയുടെ കിടിലൻ ഡാൻസ് കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത പാട്ടാണ് മാരി 2ലെ റൗഡി ബേബി എന്ന ഗാനം. യുവാൻ ശങ്കർ രാജ ഈണമിട്ട ഗാനത്തിന് കോറിയോഗ്രഫി ചെയ്തത് പ്രഭുദേവയാണ്. ഇപ്പോഴിതാ റൗഡി ബേബി ഡാൻസുമായി റിമി ടോമിയും എത്തിയിരിക്കുന്നു. സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥിനൊപ്പമുള്ള റിമി ടോമിയുടെ റൗഡി ബേബി ഡാൻസിന്റെ റിഹേഴ്സൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.