ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രം വൈറലാകുന്നു. കൈ ഉയര്‍ത്തിപ്പിടിച്ച് മസില് കാണിച്ചു നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം റിമി കുറിച്ച വാക്കുകള്‍ ഏറെ രസകരമാണ്. ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരത്തിന്റെ കുറിപ്പ്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓര്‍മിപ്പിച്ചു.
റിമി ടോമി പങ്കുവച്ച വര്‍ക്കൗട്ട് സെഷനിലെ ഈ ചിത്രം ചുരുങ്ങിയ സമയത്തിനകമാണ് വൈറലായത്. അജു വര്‍ഗീസ്, മുന്ന സൈമണ്‍, സംവിധായകന് ഒമര്‍ ലുലു തുടങ്ങിയവര്‍ ചിത്രത്തിനു കമന്റിട്ടു. ‘മസില് ടോമി’ എന്നാണ് ഒമര്‍ ലുലു രസകരമായി കുറിച്ചത്. റിമിയുടെ ചിത്രം ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി. നിരവധി പേരാണു പ്രതികരണങ്ങളുമായെത്തിയത്.
ചിത്രം വൈറലായതോടെ ‘മസില് ടോമി’ എന്ന കമന്റുകളുമായി ആളുകളും സംഭവം കളറാക്കി. തന്റെ ഫിറ്റ്നസിന്റെ രഹസ്യം കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്റെ യുട്യൂബ് ചാനലിലൂടെ റിമി പറഞ്ഞിരുന്നു.
View this post on Instagram