ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചിങ്ങമാസം വന്നുചേർന്നാൽ” ആലപിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റിമിടോമി. തന്റെ സംസാര ശൈലി കൊണ്ടും അഭിനയം കൊണ്ടും ഗാനം കൊണ്ടും ഏറെ ശ്രദ്ധ നേടുവാൻ റിമി ടോമിക്ക് സാധിച്ചു. അവതാരികയായി ഇന്ന് പല ടിവി പ്രോഗ്രാമുകളിലും തിളങ്ങുകയാണ് താരം. ജയറാം നായകനായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്.
ഡാൻസിനും പാട്ടിനും പുറമേ പാചകവും റിമിടോമി പരീക്ഷിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ആരംഭിച്ച യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ റിമി ടോമി ഇൻസ്റ്റാഗ്രാം വഴി തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ്. ചിത്രങ്ങൾ കാണാം