ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചിങ്ങമാസം വന്നുചേർന്നാൽ” ആലപിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റിമിടോമി. തന്റെ സംസാര ശൈലി കൊണ്ടും അഭിനയം കൊണ്ടും ഗാനം കൊണ്ടും ഏറെ ശ്രദ്ധ നേടുവാൻ റിമി ടോമിക്ക് സാധിച്ചു. അവതാരികയായി ഇന്ന് പല ടിവി പ്രോഗ്രാമുകളിലും തിളങ്ങുകയാണ് താരം. ജയറാം നായകനായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്.
ഡാൻസിനും പാട്ടിനും ഒപ്പം പാചകവും റിമി ടോമി പരീക്ഷിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂട്യൂബ് ചാനലിന് വൻ സ്വീകരണമാണ് ലഭിച്ചത്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി താരങ്ങളും സഹതാരങ്ങളും ആണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. റിമിയുടെ ചിത്രത്തിന് താഴെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ,നടി പ്രിയങ്ക,ഗായിക സയനോര ഫിലിപ്പ് തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. വെള്ള ഗൗണിൽ ഉള്ള റിമിയുടെ ചിത്രമാണ് ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്