ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് താരം വിവാഹജീവിതം അവസാനിപ്പിക്കാൻ പോകുന്നത്..
എറണാകുളം കുടുംബകോടതിയില്‍ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നും പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹമോചന ഹര്‍ജിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തുമെത്തി.2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയത് മാധ്യമങ്ങള്‍ പോലും അറിഞ്ഞിരുന്നില്ല.ഇവര്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.