2003-ൽ പുറത്തിറങ്ങിയ ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രം ബോയ്സിലൂടെ നമ്മൾ മലയാളികൾക്കും സുപരിചിതയായ താരമാണ് ജനീലിയ. കുട്ടിത്തം നിറഞ്ഞ സംസാരവും കുസൃതിനിറഞ്ഞ അഭിനയവും ഉള്ള താരത്തെ ഏവർക്കും ഇഷ്ടമാണ്. അന്നത്തെ സൂപ്പർ-ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്ന ബോയ്സ് യുവാക്കളുടെ ഇടയിൽ ഒരുപാട് കോളിളക്കം സൃഷ്ടിച്ച സിനിമയാണ്.
ആദ്യമായി അഭിനയിച്ചത് ഹിന്ദി ചിത്രത്തിൽ ആണെങ്കിലും പിന്നീടങ്ങോട്ട് താരം ശ്രദ്ധ നേടിയത് സൗത്ത് ഇന്ത്യയിലാണ്. വിജയ് നായകനായ സച്ചിൻ, അല്ലു അർജുന്റെ ഹാപ്പി, ജയംരവി നായകനായ സന്തോഷ് സുബ്രമണ്യം അതുപോലെ മലയാളത്തിൽ ഉറുമി എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാനും ജനീലിയ്ക്ക് സാധിച്ചു. 2012-ൽ ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖായി വിവാഹിതയായ താരം വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്.
ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അടുത്തിടെ ജെനീലിയയ്ക്ക് സ്കേറ്റിംഗ് പഠനത്തിനിടയില്‍ വീണ് കയ്യൊടിഞ്ഞിരുന്നു. കൈ പ്ലാസ്റ്ററിട്ടിരിക്കുന്ന ജെനീലിയയെ മുടി കെട്ടാന്‍ സഹായിക്കുന്ന റിതേഷാണ് വിഡിയോയില്‍. റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്ബോള് കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വിഡിയോ പകര്‍ത്തുകയാണ് ജെനീലിയ.