ബിഗ് ബോസ് മലയാളം മൂന്നാം സീസണ് താരം ഋതു മന്ത്രയുമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സുഹൃത്തും നടനും മോഡലുമായ ജിയാ ഇറാനി. സോഷ്യല്‍ മീഡിയയില്‍ ഋതുവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള ജിയായോട് മുന്‍പും ആരാധകര്‍ ഋതുവുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എന്നാല്‍, അന്നൊക്കെ ‘സോള്‍ മേറ്റ്’ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
കൊച്ചിയില്‍ ഒരുമാതിരിപ്പെട്ട എല്ലാ ആളുകള്‍ക്കും തങ്ങളുടെ ഈ ബന്ധത്തെ കുറിച്ചറിയാമെന്നും തനിക്ക് ഋതുവിനെ കുറിച്ച് അറിയാമെന്നും ജിയാ പറയുന്നു. റംസാന്റെയും മണിക്കുട്ടന്റെയും പേരുകളോട് ചേര്‍ത്ത് ഋതുവിന്റെ പേര് കേള്‍ക്കുന്നതില്‍ പ്രശ്നമില്ലെന്നും അവള് എവിടെ നില്ക്കും എന്ന് തനിക്ക് കൃത്യമായി അറിയാം എന്നും ജിയ പറയുന്നു.
‘ഞാന്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. പക്ഷെ വര്‍ഷങ്ങളായി ഞാനും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. നിയമപരമായി വേര്‍പിരിയുന്നത് ഋതു ബിഗ് ബോസിനുള്ളില്‍ പോയ ശേഷമാണ്. അതിനു ശേഷമാണ് ഋതുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അവള് ഇപ്പോള്‍ അറിയപ്പെടുന്ന ഒരു മുഖമാണ്, ഞങ്ങളുടെ ബന്ധം ലോകത്തിന് മുന്പില് വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്.’ -ജിയാ കൂട്ടിച്ചേര്‍ത്തു.
ഒട്ടേറെ സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുള്ള ഋതു കണ്ണൂര്‍ സ്വദേശിനിയാണ്. ബിഗ് ബോസിലൂടെയാണ് കൂടുതല്‍ ജനശ്രദ്ധ നേടിയതെങ്കിലും അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ താരം സജീവമായിരുന്നു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലും ഋതു അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്ത ഋതു ബെസ്റ്റ് ടാലന്റഡ് കാന്‍ഡിഡേറ്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെ ഋതു സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.