മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് RJ നീനു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഏറ്റവും സന്തോഷകരമായ കാര്യം എന്തെന്നാൽ വീഡിയോ കണ്ട് മോഹൻലാൽ നീനുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചു എന്നതാണ്.അതിന് ശേഷം കഴിഞ്ഞ ആഴ്ച്ച മോഹൻലാൽ ഖത്തറിൽ എത്തിയപ്പോൾ നീനുവിനെ കാണുവാൻ സമയവും നീക്കി വെച്ചു.അതിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് നീനു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.
പോസ്റ്റ് ചുവടെ :
ഖത്തറിലേക്ക് വരുമ്പോൾ കാണാം എന്ന് പറഞ്ഞപ്പോൾ…. വെറുതെ ആയിരിക്കും… നമ്മളെയൊക്കെ കാണാൻ ഇത്ര വല്യ ആളുകൾക്കൊക്കെ സമയം കാണില്ലലോ… എന്നാലും ഒരു പരിചയവും ഇല്ലാത്ത എന്നോട് അങ്ങനെ പറഞ്ഞല്ലോ എന്നായിരുന്നു സന്തോഷം… രണ്ടര മാസം കഴിഞ്ഞു SIIMA Awards ൽ പങ്കെടുക്കാൻ ഖത്തർലേക്ക് വരുന്നു എന്നറിഞ്ഞപ്പോഴും കാണാൻ പറ്റും എന്ന് പൂർണമായി വിശ്വസിച്ചിരുന്നില്ല… ഇതിപ്പോ സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയില്ലേ… ആ ഒരു ആ അവസ്ഥയാ…. കുഞ്ഞിലേ മുതൽ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആ മഹാനടനെ തൊട്ടടുത്തു…. ഒന്ന് കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ…
How old are you സിനിമ കണ്ടപ്പോ പ്രസിഡന്റ് നെ കണ്ടു മഞ്ജു വാര്യർ ബോധം കെടേണ്ട ആവശ്യമെന്തായിരുന്നു എന്ന് പല ആവർത്തി ആലോചിച്ചിട്ടിണ്ട്…. അത് എന്തുകൊണ്ടാണെന്നു ഇപ്പോൾ ആണ് ശെരിക്കും മനസിലായത്… ബോധം പോകുന്നതിനു തൊട്ടു മുന്നേ ഉള്ള അവസ്ഥയായിരുന്നു… എന്തായാലും കണ്ടല്ലോ … കൈ കൊടുത്തല്ലോ… സംസാരിച്ചാല്ലോ … അതും തൊട്ടടുത്തു നിന്ന്… ഇതിൽ കൂടുതൽ ഒരു ആരാധികയ്ക് എന്താ വേണ്ടത്…. സ്നേഹമാണ്… ആരാധനയാണ്… ഹൃദയം നിറയെ… ഇനീം ഇനീം കാണാൻ പറ്റട്ടെ എനിക്ക്… അത്യാഗ്രഹം ആണോ എന്നറിയില്ല… എന്നാലും അതങ്ങനെയാണ്…
ഇഷ്ടാണ് ലാലേട്ടാ…..
ഒരുപാട് ഒരുപാട് ഒരുപാട് …….നന്ദിയുണ്ട്ട്ടോ… ലാലേട്ടനിലേക് എത്തിച്ച എല്ലാവർക്കും … 😊😊😊