ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിൽ നിന്നും ഇനിയും അവർ കരകയറിയിട്ടില്ല. എം എസ് ധോണി, ചിച്ചോരെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ നായകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന താങ്ങാവുന്നതിലും വലുതാണ്. ഇപ്പോൾ സുശാന്തിന്റെ പുതിയ ചിത്രമായ ദിൽ ബെച്ചാരെയുടെ റിലീസും നെപോട്ടിസവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.അതിനിടയിൽ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പുർണിയയിൽ താരത്തിനോടുള ആദരവായി റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുകയാണ് നാട്ടുകാർ. അതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. പ്രിയ താരത്തിന്റെ പേരിലുള്ള റോഡിന്റെ നാമകരണത്തിന് നിരവധി പേരാണ് അണി നിരന്നത്. ഫോർഡ് കമ്പനി റൗണ്ട് എബൌട്ടാണ് സുശാന്ത് സിംഗ് രാജ്പുത് ചൗക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
The HOMETOWN PURNEA of Sushant Singh Rajput❤#SushantInOurHeartsForever @PurneaTimes @Bihar_se_hai
In his MEMORY😍 pic.twitter.com/ouuzGqt3JN— Khushali Priya (@PriyaKhushali) July 9, 2020