ആരാധകര്‍ കാത്തിരുന്ന കെ.ജി.എഫ്2ന്റെ ടീസര്‍ പുറത്തു വന്ന് വെറും 9 മണിക്കൂര്‍ കൊണ്ട് കണ്ടത് ഒന്നരക്കോടിയിലധികം കാഴ്ചക്കാരാണ്. അതേ സമയം സമൂഹമാധ്യമങ്ങളില്‍ റോക്കിഭായ് ട്രോളുകള്‍ തരംഗമായിരിക്കുകയാണ്. തോക്കില്‍ നിന്നും സിഗരറ്റ് കത്തിക്കുന്ന റോക്കിയുടെ ചിത്രം ഇതിനോടകം ട്രോള്‍ പേജുകളിലും ഇടം പിടിച്ചു. ‘മെഷീന് ഗണ്‍ അവന് ലൈറ്ററായി ഉപയോഗിക്കുന്നു.. എടോ, എടോ തന്റെ താടിക്ക് തീ പിടിച്ചാല്‍..’ ഇങ്ങനെ പോകുന്നു ട്രോളുകള്‍.
മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും അടക്കം ട്രോളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ട്രോളന്മാരുടെ പ്രിയ താരം ദശമൂലം ദാമുവും രമണനുമെല്ലാം ട്രോളിനിരയായിട്ടുണ്ട്.
അതേ സമയം ജനുവരി 8-ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസര്‍ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാര്‍ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.
നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങള്‍. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ആരാധകര്‍ ഏറെ കാത്തിരുന്ന സിനിമയുടെ ട്രെയിലര്‍ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന അഭിപ്രായം.