എന്നെയും മോനേയും വെറുതെ വിടൂ എന്ന് ഞാനവരോട് അപേക്ഷിച്ചു; പക്ഷേ അവര്‍ കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെന്ന് രോഹിണി
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്ന താരമാണ് രോഹിണി. മുന്‍ നിരതാരങ്ങളുടെയെല്ലാമൊപ്പം സ്ക്രീനില്‍ നിറഞ്ഞു നിന്നിരുന്നു രോഹിണി. യശോദ കൃഷ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായാണ് രോഹിണി സിനിമയിലെത്തുന്നത്. 1976ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായാണ് ഈ അഭിനേത്രി തുടക്കം കുറിച്ചത്. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
നടിയെന്ന നിലയില്‍ നേട്ടങ്ങളൊരുപാട് സ്വന്തമാക്കിയെങ്കിലും സ്വകാര്യ ജീവിതത്തില്‍ ഒരുപാട് തിരിച്ചടികളേല്ക്കേണ്ടി വന്നു രോഹിണിക്ക്.
നടന് രഘുവരവുമായുള്ള വിവാഹവും വിവാഹ മോചനവുമൊക്കെയായിരുന്നു അത്. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രോഹിണി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
1996ലായിരുന്നു ഇരുവരും വിവാഹിതരായത്. 1998 ല്‍ ഇവര്‍ക്കൊരു മകന് പിറന്നു. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. വിവാഹ ബന്ധം വേര്പ്പെടുത്തിയിരുന്നുവെങ്കിലും അവസാന സമയത്ത് രോഹിണി ഒപ്പമുണ്ടായിരുന്നു. മകന് ഋഷിയെ കൂട്ടിക്കൊണ്ടുവരാനായി സ്കൂളില്‍ പോയ സമയത്ത് രഘുവിന്റെ വീട്ടില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി അല്‍പ്പം തങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കൊച്ചുകുട്ടിയായിരുന്ന മകനെ സംബന്ധിച്ച് താങ്ങാനാവാത്ത വിയോഗമായിരുന്നു അത്. മകനെയും വിളിച്ച് രഘുവരന്റെ വീട്ടിലേക്കെത്തിയപ്പോള്‍ ആദ്യം ആരെയും കണ്ടിരുന്നില്ല. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞതോടെ എല്ലാവരും വന്ന് തങ്ങളെ വളയുകയായിരുന്നു. കുറച്ച് സമയം ഞങ്ങളെ തനിച്ച് വിടൂവെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അവരാരും അത് ചെവിക്കൊണ്ടില്ലെന്നും താരം പറയുന്നു.
പുറത്തുപോവുമ്ബോഴും മറ്റു ആളുകള്‍ ഓടിവരുന്നതും സെല്ഫിയെടുക്കുന്നതുമൊന്നും മകന് ഇഷ്ടമല്ല. തനിക്കൊപ്പം പുറത്തുവരാന്‍ മകന് മടിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. അടുത്തിടെ ഒരു ആല്‍ബം റിലീസിനായി കഷ്ടപ്പെട്ടാണ് പോയത്.
വരാന്‍ സമ്മതിക്കാതിരുന്ന അവനോട് കാര്യം പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. രഘുവരനെ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് രഘുവരന്. വില്ലത്തരത്തിന്റെ അങ്ങേയറ്റമായും പാവത്താനും നിസ്സഹായനുമായ കഥാപാത്രവുമായി അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഒരുപാട് വേദനിപ്പിച്ചിരുന്നു.
ആളുകള്‍ രഘുവരനെക്കുറിച്ച് ഇപ്പോഴും ഓര്‍ത്തിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം തനിക്ക് സന്തോഷം നല്‍കുന്നുണ്ടെന്ന് രോഹിണി പറയുന്നു. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് അദ്ദേഹം സന്തോഷിച്ചേനെയെന്നും രോഹിണി പറയുന്നു.