ഈ വേൾഡ് കപ്പിൽ മിന്നുന്ന ഫോമിൽ ബാറ്റിംഗ് തുടരുകയാണ് രോഹിത് ശർമ്മ. ഇന്നലെ ബംഗ്ലാദേശുമായുള്ള മത്സരത്തിൽ രോഹിത് 90 പന്തുകളില്‍ നിന്നുമാണ് സെഞ്ചുറി കുറിച്ചത്.. ഈ ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്.നിരവധി സിക്സുകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.എണ്ണംപറഞ്ഞ അഞ്ചു സിക്സുകളാണ് അദ്ദേഹം ബൗണ്ടറിലൈന് കടത്തിയത്
ഇത്തരത്തിൽ ഒരു സിക്സ് മീന എന്ന ആരാധികയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം ആക്കിയിരിക്കുകയാണ് ഇപ്പോൾ.ബൗണ്ടറി ലൈന്‍ കടന്ന് മൂളിപ്പറന്ന് വന്ന രോഹിത്തിന്റെ ഒരു സിക്സ് മീനയുടെ ദേഹത്ത് വന്നാണ് വീണത്. ഇതില്‍ ക്ഷമാപണം എന്ന നിലയില്‍ കളി അവസാനിച്ച ശേഷം രോഹിത് മീനയ്ക്ക് ഒരു തൊപ്പി സമ്മാനിച്ചു. തന്റെ ഓട്ടോഗ്രാഫ് എഴുതിയ തൊപ്പിയാണ് മീനയ്ക്ക് രോഹിത് സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്