ലാലേട്ടന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ആടുതോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന രൂപേഷ് പീതാംബരൻ ഇന്ന് മലയാള സിനിമയിലെ മികച്ചൊരു സംവിധായകനും അഭിനേതാവും കൂടിയാണ്. ലാലേട്ടന്റെ ചെറുപ്പം അഭിയനയിച്ചു കൈയ്യടി നേടിയ ആ വ്യക്തി തന്നെയാണ് ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന് പറഞ്ഞിരിക്കുന്നത്. തെളിവായി എടുത്തു കാണിച്ചിരിക്കുന്നത് ലൂസിഫർ എന്ന സിനിമയും. ദൈവത്തിന് ഇഷ്ടപ്പെട്ട പുത്രൻ തന്നെയാണ് ലൂസിഫർ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിഖ്യാത ചലച്ചിത്രകാരന്മാരായ മാർട്ടിൻ സ്കോർസെസെയുടെയും ഗെ റിച്ചിയുടെയും സിനിമകൾ ഒന്നിച്ച് ചെയ്തൊരു അനുഭവമാണ് ലൂസിഫർ എന്നും രൂപേഷ് പീതാംബരൻ കുറിച്ചു.