Categories: MalayalamNews

കഥ കേട്ട് പത്താം മിനിറ്റിൽ ഇത്തിക്കര പക്കിയാകാൻ ലാലേട്ടൻ സമ്മതിച്ചു : മനസ്സ് തുറന്ന് റോഷൻ ആൻഡ്രൂസ്

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്

ചിത്രത്തിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്.വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

ചിത്രത്തിൽ ഇത്തിക്കരപക്കിയായി വേഷമിടാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചത് വെറും പത്തുമിനിറ്റ് കൊണ്ടാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കഥ വായിച്ച് കേള്‍പ്പിക്കാന്‍ തുടങ്ങി പത്തുമിനിറ്റിനുള്ളില്‍ തന്നെ ഇത്തിക്കരപക്കിയാകാമെന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയായിരുന്നു. പിന്നീടുള്ള ഏറ്റവും വലിയ കടമ്പ ഇത്തിക്കര പക്കിയുടെ വേഷത്തെക്കുറിച്ചുള്ളതായിരുന്നു. സെറ്റിലുള്ള 99 ശതമാനം പേരും മുണ്ടാണ് അദ്ദേഹത്തിന് അനുയോജ്യം എന്ന് പറഞ്ഞു.

എന്നാൽ ഇപ്പോളുള്ള വേഷമായിരുന്നു എനിക്ക് ഇഷ്ടം.ആ വേഷത്തിൽ മോഹൻലാൽ സെറ്റിൽ വന്നപ്പോൾ എല്ലാവരും കൈയടിച്ചു.മോഹൻലാലിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ചിത്രത്തിലെ ഇത്തിക്കര പക്കി, റോഷൻ ആൻഡ്രൂസ് പറയുന്നു.

ചിത്രം ആഗസ്റ്റ് 18ന് മുന്നൂറോളം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.അന്ന് തന്നെ ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പ് കൂടി പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട്.മലയാളം കണ്ട എക്കാലത്തെയും വലിയ മാസ്സ് ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്ന് ഏകദേശം ഉറപ്പായ് കഴിഞ്ഞു.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago