സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹമുണ്ടെന്ന് തുറന്നു പറയുകയാണ് റോഷൻ ആൻഡ്രൂസ്.സിനിമയെ അത്രമാത്രം പാഷനോടെ കണ്ട ഒരാളുടെ ജീവിതമാണ് അതെന്നാണ് അദ്ദേഹം പറയുന്നത്. ജോസഫ് വി. മസെല്ലിയുടെ ‘ഫൈവ് സീസ് ഓഫ് സിനിമാട്ടോഗ്രഫി ‘എന്നൊരു പുസ്തകത്തെപ്പറ്റി റോഷൻ ആൻഡ്രൂസ് അഭിമുഖത്തിൽ പറയുന്നു. ഓരോ ഷോട്ടിന്റെയും അര്‍ഥമെന്താണെന്നു കൃത്യമായി പറഞ്ഞു തരുന്ന ഒന്നാണ് ആ പുസ്തകം. 100 ഐഡിയാസ് ദാറ്റ് ചെയ്ഞ്ച്ഡ് ദ് ഫിലിം ‘ എന്നൊരു ബുക്കിനെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്. ഡേവിഡ് പാര്‍ക്കിന്‍സനാണ് അതിന്റെ രചയിതാവ്. മാസ്റ്റേഴ്സിന്റെ സിനിമകളിലെ ഷോട്ടുകള്‍ വിലയിരുത്തുന്നതാണിത്. സെഡ് ഫീല്‍ഡിന്റെ സ്ക്രീന്‍പ്ലേ എന്ന പുസ്തകം തിരക്കഥയില്‍ നല്ലൊരു പഠനം ആണെന്നും അദ്ദേഹം പറയുന്നു.
‘സ്റ്റീവന്‍ കറ്റ്സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന മറ്റൊരു പുസ്തകത്തെപ്പറ്റിയും പറയുനുണ്ട്. ഷോട്ടില്‍ നിന്ന് അടുത്ത ഷോട്ടിലേക്കുള്ള മാറ്റം പറയുന്ന പുസ്തകമാണിത്. എന്നാല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ് എന്നും അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണതെന്നും അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട് എന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ റോഷന് പറഞ്ഞു.