റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ജോജുവും മഞ്ജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രതി പൂവൻ കോഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു
സെപ്റ്റംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.ജി ബാലമുരുകന് ആണ് ക്യാമറ.ഗോപിസുന്ദര്‍ സംഗീത സംവിധാനം.ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം.കോട്ടയത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഒരു സറ്റയർ ആണ് ചിത്രം.