നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫർസാന ആണ് വധു. എൽ എൽ ബി പൂർത്തീകരിച്ച ഫർസാന മമ്മൂട്ടിയുടെ ബന്ധുകൂടിയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ റോഷൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഓഗസ്റ്റ് അഞ്ചിനാണ് ഇരുവരുടെയും വിവാഹം.
തന്റെ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്ന് റോഷൻ പറയുന്നു. തന്റെ സഹോദരിക്ക് ഫർസാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് റോഷൻ. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സിനിമയിലൂടെ റോഷൻ ഏറെ ശ്രദ്ധനേടി. വിജയ്യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.