ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് വൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ച പ്രിയ വാര്യരെ ആ ആരാധകർ തന്നെ ട്രോളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പലതും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളവയായിരുന്നു. അഡാര്‍ ലൗ തീയേറ്ററുകളിലെത്തിയ ശേഷവും പ്രിയയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. പ്രിയയെ ചവിട്ടിത്താഴ്ത്താനാണ് ഇത്തരം ട്രോളന്മാര് ശ്രമിക്കുന്നതെന്നാണ് അഡാര്‍ ലവില്‍ ടീച്ചറായി വേഷമിട്ട റോഷ്ന ആൻ റോയ് പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് റോഷ്ന മനസ്സ് തുറന്നത്.
ഒരു സാധാരണ തൃശൂര്‍ക്കാരി പെണ്‍കുട്ടിയാണ് പ്രിയ വാരിയര്‍. ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ട് വന്നതാണ് പ്രിയ. സെറ്റില്‍ അമ്മയോടൊപ്പം വരും. എല്ലാവരോടും അടുത്ത് ഇടപെടും, സംസാരിക്കും. ഇപ്പോഴും അങ്ങനെ തന്നെയാണ് ആള്. അതിനുശേഷം ആ ചെറിയ സീന്‍ ഹിറ്റായി. ഒരിക്കലും അത് താഴ്ത്തി കാണേണ്ട ആവശ്യമില്ല. ആ പാട്ട് ലോകം മുഴുവന്‍ കാണാനുള്ള കാരണം പ്രിയയാണ്. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അത് ആഘോഷമാക്കിയ മലയാളികള്‍ തന്നെ പിന്നീട് ആക്രമിക്കാന്‍ തുടങ്ങി.
അതൊരു പക്ഷേ പ്രിയയുടെ അറിവില്ലായ്മ കൊണ്ടോ, സംസാരശൈലി കൊണ്ടോ ആകാം. 19 വയസ്സുള്ള ഒരു കുട്ടിയാണ് പ്രിയ എന്നു മനസ്സിലാക്കണം. അഭിമുഖങ്ങള്‍ നേരിട്ട അനുഭവങ്ങളില്ല. അതൊന്നും മനസ്സിലാക്കാതെയാണ് ട്രോളുന്നത്. ആദ്യമൊക്കെ ട്രോളുകള്‍ ആസ്വദിക്കും. പക്ഷേ യാതൊരു തെറ്റും ചെയ്യാത്ത, സിനിമയില്‍ ഒരു രംഗം ഹിറ്റായതിനുശേഷം പ്രിയയെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണ്. അവര്‍ക്കും കുടുംബം ഉണ്ട്. എന്ത് തോന്നിയതും വിളിച്ചു പറയുക എന്നത് വളരെ മോശം കാര്യമാണ്. അവര്‍ എങ്ങനെയായിരിക്കണമെന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്.