മലയാള സീരിയല്‍ ലോകം സങ്കടത്തോടെയാണ് ശബരീനാഥിന്റെ വേര്‍പാട് വായിച്ചറിഞ്ഞത്. അപ്രതീക്ഷിതമായാണ് കലാകാരന് ഈ ലോകത്തോട് വിട പറഞ്ഞത്. മരിക്കുമ്പോള്‍ 43 വയസായിരുന്നു. നടന് സാജന് സൂര്യയും ശബരിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു കുടുംബം പോലെയാണ് ഇരുവരും കഴിഞ്ഞത്. അദ്ദേഹത്തിന്റെ വേര്‍പാട് സാജന് താങ്ങാനാകുന്നതിലും അപ്പുറമാണ്. മിനി സ്ക്രീന്‍ രംഗത്ത് ഉള്ളവര്‍ക്കെല്ലാം പ്രിയങ്കരനാണ് ശബരി. വളരെ ചുരങ്ങിയ കാലം കൊണ്ട് തന്നെ സീരിയല്‍ രംഗത്ത് വളരെ വിപുലമായ സൗഹൃദം നേടാന്‍ ശബരിയ്ക്ക് കഴിഞ്ഞിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് നടന് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരുന്നത്.
കൂടെയുള്ള ഒരാള്‍ക്കും അദ്ദേഹത്തെ ക്കുറിച്ച് മോശം പറയാന്‍ ഉണ്ടായിരുന്നില്ല. വെറും ഭംഗി വാക്ക് പറയുന്നതല്ലെന്നും സത്യമാണെന്നും രാജേഷ് പറയുന്നു.
ശബരിയുടെ ഭാര്യ ആയുര്‍വേദ ഡോക്ടറാണ്. താരത്തിന് ഒരു ആയുര്‍വേദ റിസോര്‍ട്ടും നടത്തുന്നുണ്ടായിരുന്നു.മിനി സ്ക്രീന്‍ രംഗത്ത് താരത്തിന് തിളങ്ങാന്‍ സാധിച്ചെങ്കിലും താരത്തിന് സിനിമയില്‍ വേണ്ട അവസരങ്ങള്‍ ശബരിയ്ക്ക് കിട്ടിയില്ല എന്നും താരം പറഞ്ഞു.
മരിക്കാനുള്ള പ്രായമായിരുന്നില്ലല്ലോ, അതുകൊണ്ട് തന്നെ സഹിക്കാനിയില്ലെന്നും രാജേഷ് പറയുന്നു.