ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.
ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം നടന്നു.ലിജോ ജോസ് പെല്ലിശേരി, എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് തുടങ്ങിയവര്‍ സ്ക്രീനിംഗില്‍ പങ്കെടുത്തു.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാബുമോൻ ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്.
ജല്ലിക്കെട്ട് ചിത്രീകരണ സമയത്ത് അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി എന്നായിരുന്നു നടന് വെളിപ്പെടുത്തിയത്. ബിഗ് ബോസ് കഴിഞ്ഞിട്ട് നേരെപോയി ജോയിന്‍ ചെയ്ത സിനിമയാണ് ജല്ലിക്കെട്ടെന്ന് നടന് പറയുന്നു. ഷൂട്ടിംഗിന് മുന്‍പേ കുറെദിവസം അവിടെപ്പോയി നിന്നിരുന്നു. ലിജോ പറഞ്ഞതനുസരിച്ച്. ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്,സാബു പറഞ്ഞു.