മലയാളത്തിൽ ഒറ്റ സീസൺ മാത്രം പൂർത്തിയാക്കിയ ഏറ്റവും റേറ്റിംഗ് ഉള്ള ഒരു പരിപാടിയാണ് ബിഗ് ബോസ്. ഒന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള സിനിമ സീരിയൽ താരങ്ങൾ പങ്കെടുത്തപ്പോൾ സാബുമോൻ ആയിരുന്നു വിജയി. ഈ പരിപാടിയിലൂടെയാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ഈ ഷോ പലരുടെയും ജീവിതത്തിൽ നിരവധി മാറ്റങ്ങൾ നൽകി. താരങ്ങളെ കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടുകളും മാറി. ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതം വളരെ തിരക്കേറിയത് ആണെന്ന് സാബുമോൻ പറയുകയാണ്. ക്ലബ്ബ് എഫ് എമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.
സാബു മോനെ നിനക്ക് നന്നായിക്കൂടെ എന്ന ലാലേട്ടന്റെ ചോദ്യമാണ് തന്റെ വഴിത്തിരിവിന് കാരണമെന്നും അദ്ദേഹം പറയുന്നു. അടി ഉണ്ടാക്കാതെ ഇരുന്നത് ആ ചോദ്യത്തോടെ ആയിരുന്നുവെന്നും പിന്നീടങ്ങോട്ട് ഈ വീട്ടിലെ ഏറ്റവും വലിയ പ്രശ്നക്കാരൻ താനാണോ എന്ന ചിന്തയായിരുന്നു എന്നും സാബു മോൻ പറയുന്നു. സാബുമോന് ആരോടും മത്സരബുദ്ധി ഇല്ലായിരുന്നു. അദ്ദേഹം വിജയിക്കുമെന്ന് കരുതിയതല്ല. പരിപാടിയിൽ വിളിച്ചു പോയി പങ്കെടുത്തു ഇതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.