പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേർന്ന് നിർമ്മിച്ച് സച്ചി തിരക്കഥ രചിച്ച പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. മനോരമയുമായുള്ള അഭിമുഖത്തിൽ തിരക്കഥാകൃത്തായ സച്ചി ഈ കഥയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂക്ക ആണെന്നും എന്നാൽ അദ്ദേഹം അഞ്ച് വർഷം മുമ്പ് ആ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും ഇപ്പോൾ പറയുകയാണ്. ആ തിരക്കഥയുമായി മമ്മൂക്കയെ പോയി കണ്ട തന്നെ തല്ലണം എന്നാണ് സച്ചി പറയുന്നത്.
മമ്മൂക്കയെ പോലൊരാൾ ഡ്രൈവിംഗ് ലൈസൻസിനായി നടക്കുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നും ഇന്നും ആ കഥ തന്നെക്കാളും മമ്മൂക്ക മനസ്സിലാക്കിയതുകൊണ്ടാണ് ആ വേഷം വേണ്ടെന്നു വച്ചതെന്നും സച്ചി പറയുന്നു. സൂപ്പർസ്റ്റാർ ഹരീന്ദ്രൻ ആയി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ഒരു വെഹിക്കിൾ ഇൻസ്പെക്ടർ ആയിട്ടാണ് സുരാജ് എത്തുന്നത്.