‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ അയ്യപ്പനായി സംവിധായകന് സച്ചി മനസ്സില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നെന്ന് ഭാര്യ സിജി. സച്ചിയുടെ മരണം കഴിഞ്ഞു ഒരു വര്‍ഷം പിന്നിടുമ്പോള്‍ സച്ചിയേ കുറിച്ചും ആ ചിത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് സച്ചിയുടെ ഭാര്യ സിജി.
ഈ ചിത്രം രചിച്ചു കഴിഞ്ഞപ്പോള്‍ അയ്യപ്പന് നായര്‍ ആയി മമ്മൂട്ടിയും കോശി ആയി ബിജു മേനോനും ആയിരുന്നു സച്ചിയുടെ മനസ്സിലുണ്ടായിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഉള്ള സംഘട്ടനം വളരെ റിയലിസ്റ്റിക് ആയ ഒന്നായിരുന്നു. അതുകൊണ്ട് ഡ്യൂപ് ഇല്ലാതെ തന്നെ അത് ചിത്രീകരിക്കണം എന്ന വാശി സച്ചിക്ക് ഉണ്ടായിരുന്നതു കൊണ്ടാണ് മമ്മൂട്ടിയെ പരിഗണിക്കാതിരുന്നത്.
പിന്നീട് പൃഥ്വിരാജ്, ബിജു മേനോന് എന്നിവരെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഈ തിരക്കഥ വായിച്ച് ഇഷ്ടമുള്ള വേഷം തിരഞ്ഞെടുക്കാന്‍ പൃഥ്വിരാജ് സുകുമാരനോട് സച്ചി പറഞ്ഞപ്പോള്‍ പൃഥ്വിരാജ് തിരഞ്ഞെടുത്തത് കോശി എന്ന കഥാപാത്രം ആണെന്നും പൃഥ്വിരാജ് അത് തന്നെ തിരഞ്ഞെടുക്കും എന്ന് സച്ചിക്കു അറിയാമായിരുന്നു എന്നും സിജി പറഞ്ഞു. അങ്ങനെ അയ്യപ്പന് നായര്‍ ആയി ബിജു മേനോന് എത്തുകയും കോശി ആയി പൃഥ്വിരാജ് സുകുമാരനെ തീരുമാനിക്കുകയും ചെയ്തു. മമ്മൂട്ടി പ്രൊജക്റ്റ്, മോഹന്‍ലാല്‍ പ്രൊജക്റ്റ്, അജിത് പ്രൊജക്റ്റ് എന്നിങ്ങനെയുള്ള പ്ലാനുകളും സച്ചിയ്ക്ക് ഉണ്ടായിരുന്നെന്നും സിജി പറഞ്ഞു.