സമാനതകളില്ലാത്ത മഹാ പ്രളയത്തില്‍പ്പെട്ട് വലയുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ആവശ്യപ്പെട്ട് സച്ചിന് കുറിപ്പിട്ടത്.
കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിന് പറഞ്ഞു.
പ്രാര്‍ഥനകള്‍ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
സിനിമാ മേഖലയിലേതുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിന് സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം, പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചിരുന്നു.