സന്തോഷ് നായരുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന ‘സച്ചിന്’ ജൂലൈ 19നു റിലീസിന് ഒരുങ്ങുന്നു. ചിത്രത്തില്‍ നായികയായെത്തുന്നത് അന്ന രേഷ്മ രാജനാണ്. അഞ്ജലി എന്ന കഥാപാത്രമായാണ് അന്ന സച്ചിന് സിനിമയില്‍ എത്തുന്നത്. വെളിപാടിന്റെ പുസ്തകം , ലോനപ്പന്റെ മാമോദീസ , മധുരരാജ എന്നിവയാണ് അന്ന അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ‘സച്ചിന്’ ഒരുക്കുന്നത്. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി നൈനാന്, ഹരീഷ് കണാരന്, രഞ്ജി പണിക്കര്‍, മാല പാര്‍വതി, രശ്മി ബോബന്, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.