ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്റെ പിറന്നാൾ ആഘോഷിഛ വേളയിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ നിവിൻ പോളി എത്തിയിരുന്നു. നിവിന് സച്ചിനോടുള്ള ആരാധന മുൻകാലങ്ങളിൽ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. കേരള ഫുട്ബോൾ ക്ലബിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസിഡറായി വന്നപ്പോൾ അത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും അഭിമാനിക്കുന്നുവെന്നും നിവിൻ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് നിവിൻ പിറന്നാൾ ആശംസകൾ നേരുന്നത്. ‘ഇതിഹാസത്തിന് ഒത്തിരി ഒത്തിരി സന്തോഷം നിറഞ്ഞ പിറന്നാളാശംസകൾ.
ഒരു തലമുറയുടെ തന്നെ പ്രചോദനമായതിന് നന്ദി. എല്ലാവിധ സന്തോഷവും വിജയവും നേരുന്നു. എക്കലവും നിങ്ങളുടെ ആരാധകൻ’ എന്നാണ് താരം കുറിച്ചത്. തനിക്ക് ജന്മദിനാശംസകൾ നേർന്ന നിവിൻ പോളിക്ക് ഇപ്പോൾ നന്ദി പറയുകയാണ് സച്ചിൻ ടെണ്ടുൽക്കർ. ‘നന്ദി നിവിൻ, സുരക്ഷിതനായിരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ’ എന്നാണ് നന്ദി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിൽ സച്ചിൻ പറഞ്ഞത്.
Thanks Nivin. Stay safe & healthy.
— Sachin Tendulkar (@sachin_rt) April 26, 2020