അകാലത്തിൽ വിട പറഞ്ഞകന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അവസാനമായി പൂർത്തിയാക്കിയ തിരക്കഥയാണ് ജി ആർ ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയെ അടിസ്ഥാനമാക്കിയുള്ള സിനിമ. സച്ചിയുടെ ശിഷ്യനായ ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നതിനിടയിലാണ് സച്ചി വിട പറഞ്ഞത്. അതിന് ശേഷം സച്ചി ചെയ്യുവാനിരുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഇപ്പോൾ ജയൻ നമ്പ്യാർ ആ ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുകയാണ്. സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.
ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയില്‍ മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ഭാസ്കരൻ മാസ്റ്റർ, ഡബിൾ മോഹനൻ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്. ഇതിൽ ഡബിൾ മോഹനൻ എന്ന കൊള്ളക്കാരനായ ശിഷ്യന്റെ കഥാപാത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുക. ഭാസ്കരൻ മാസ്റ്ററുടെ റോൾ ചെയ്യുവാനുള്ള ആളെ തിരഞ്ഞെടുത്തുവെന്നും പക്ഷേ ഇപ്പോൾ വെളിപ്പെടുത്തുവാനാകില്ലായെന്നും ജയൻ നമ്പ്യാർ വ്യക്തമാക്കി.