ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാധിക എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ് ചെയ്യുന്നവർക്കെതിരെ പ്രതികരിക്കുവാനും സാധികക്ക് യാതൊരു മടിയുമില്ല. സാധികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
നേരത്തെ തന്റെ ഈ സൗന്ദര്യത്തിന് കാരണം അച്ഛനുമമ്മയും ആണെന്ന് സാധിക പറഞ്ഞിരുന്നു.
സാദികയുടെ വാക്കുകൾ:
കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും ഞാൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ.എന്നാൽ ഓൺസ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് ഞാൻ.
മോഡേൺ വസ്ത്രത്തിലും നാടൻ വസ്ത്രത്തിലും സാധിക എത്താറുണ്ട്. ഓണം അടുത്തതോടെ സെറ്റ് സാരിയിലാണ് സാധികയുടെ പുതിയ ചിത്രങ്ങൾ എത്തിയത്. ഇതിനു താഴെ എത്ര പ്രായമായി എന്ന് ചോദിച്ച വ്യക്തിക്കാണ് സാധിക മറുപടി നൽകുന്നത്. വയസ്സ് ചോദിച്ച വ്യക്തിക്ക് തനിക്ക് 32 വയസ്സായി എന്നും ഹൈറ്റ് ചോദിച്ച വ്യക്തിക്ക് 5.8 എന്ന മറുപടിയും സാധിക നൽകി. എന്തിനാണ് ഇങ്ങനെ വയറ് കാണിച്ച് ഫോട്ടോ ഇടുന്നത് എന്ന ചോദിച്ച് ആരാധകനോട് ആ ഫോട്ടോയിൽ അത് മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പമാണെന്ന് സാധിക പറയുന്നു.